പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ പു​തി​യ ക​മ്പ്യൂ​ട്ട​ര്‌ ലാ​ബ്
Tuesday, July 30, 2024 2:01 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്‌​സി ഹോം ​സ്‌​പെ​ഷൽ സ്‌​കൂ​ളി​ൽ പു​തി​യ ക​മ്പ്യൂ​ട്ട​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലാ​ബില്‌ ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നംന​ൽ​കി ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്രാ​ധാ​ന്യം വ​ള​രെ കൂ​ടു​ത​ലെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട് അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സീ​ജ​ൻ ച​ക്കാ​ല​ക്ക​ൽ, സി​സ്റ്റേ​ഴ്സ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.