ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: ഡിസിഎംഎസ്
1441695
Saturday, August 3, 2024 7:28 AM IST
കോട്ടയം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ശിപാര്‍ശ ചെയ്യണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭ (ഡിസിഎംഎസ്). ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷൻ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ നിവേദനം നല്കി.
മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ പട്ടികജാതി സംവരണം നിഷേധിക്കുന്നത് ഭരണഘടന ലംഘനമാണെന്നും കമ്മീഷന് ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ശിപാര്‍ശ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ ഫാ. ജോസുകുട്ടി ഇടത്തിനകം, ജസ്റ്റിന് പി. സ്റ്റീഫന്‍, ബിജി സാലസ്, സ്കറിയ ആന്റണി, ബാബു പീറ്റര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.