വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആര്‍ട്സ് ഡേ റാപ്സോഡി 2കെ24 അതിവിപുലമായി ആഘോഷിച്ചു.
മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അഖില്‍ എസ്. പറവൂര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി അധ്യക്ഷത വഹിച്ചു.
വൈസ് പ്രന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്റ്റ ഒപി, പിടിഎ പ്രസിഡന്റ് കെ.എ.സി. സജീവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടന്നു.