തൃശൂർ: ഹയർ സെക്കൻഡറി, ഹൈസ്കൂൾ ഏകീകരണ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ. സംയുക്ത അധ്യാപകസമിതിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷനു മുന്പിൽ കോർ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചും പിന്നോട്ടുനടന്നും ധർണ നടത്തി.
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ് ധർണ ഉദ്ഘാടനം ചെയ്തു. സംയുക്ത അധ്യാപകസമിതി ചെയർമാൻ പി.കെ. ജയപ്രകാശ്, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്, വിവിധ സംഘടനാനേതാക്കളായ പി.ടി. കിറ്റോ, എൻ.പി. ജാക്സൻ, വിമൽ ജോസഫ്, ലിന്റോ വടക്കൻ, കെ.എച്ച്. സാലിഹ്, മൊഹ്സിൻ പാടൂർ, സി.എം. അനന്തകൃഷ്ണൻ, സന്തോഷ് ടി. ഇമ്മട്ടി, എ.എം. ജെയ്സണ്‍, എൽ. മജുഷ്, അജിത് പോൾ, ജീസണ്‍ കാക്കശേരി, സി.പി. ജോബി എന്നിവർ നേതൃത്വം നൽകി.