ആളൂര്‍: ആളൂരില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്നുപേര്‍ക്കു പരിക്കേറ്റു. ഡ്രൈവറടക്കമുള്ളവര്ക്കാണു പരിക്കേറ്റത്. ഇവരെ ചാലക്കുടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആളൂര്‍ - ചാലക്കുടി റോഡിലെ മാളവഴി ജംഗ്ഷനു സമീപം ബുധനാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട വാന്‍ വൈദ്യുതിപോസ്റ്റില്‍ ഇടിച്ചശേഷമാണ് മതിലിലിടിച്ചുനിന്നത്. ആളൂര്‍ പോലീസ് കേസെടുത്തു.