വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കിയനിലയിൽ
1440855
Wednesday, July 31, 2024 10:59 PM IST
വാടാനപ്പള്ളി: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഏഴാംകല്ല് കോഴിശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് (52) മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇളയ മകള്‍ കൃഷ്ണ മരിച്ചിരുന്നു. അന്നുമുതൽ മാനസിക വിഷമത്തിലായിരുന്നു.
ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു എത്തിയപ്പോഴാണ് വീട്ടിനകത്ത് ആത്മഹത്യക്കുറിപ്പ് കണ്ടത്. ഇതോടെ സമീപവാസികളെ വിളിച്ച് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടത്.
വിറകുകൾ അടുക്കിവച്ച് ചിതയൊരുക്കി ശരീരത്തിലും വിറകിലും പെട്രോൾ ഒഴിച്ച് കത്തിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ട്. പെട്രോൾ ഒഴിച്ച പാത്രവും സമീപമുണ്ടായിരുന്നു.