പുഴയ്ക്കലിൽ വെള്ളക്കെട്ട് രൂക്ഷം
1440934
Thursday, August 1, 2024 2:28 AM IST
അയ്യന്തോൾ: കനത്ത മഴയ്ക്കൊപ്പം ഡാമുകൾ തുറന്നതോടെ പൂങ്കുന്നം, പുഴയ്ക്കൽ മേഖലയിൽ കനത്ത വെള്ളക്കെട്ട്.
പുഴയ്ക്കൽ പാടം കവിഞ്ഞതോടെ എംഎൽഎ റോഡിലും പരിസരത്തും ഗുരുവായൂർ റോഡിലും വെള്ളം നിറഞ്ഞു. ബസും വലിയ വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്. ചെറുവാഹനങ്ങൾ കടന്നുപോകുന്പോൾ ഓഫ് ആകാതിരിക്കാൻ പോലീസ് മുന്നറിയിപ്പും നൽകുന്നുണ്ട്.
ചെറുവാഹനങ്ങൾ പുഴയ്ക്കലിലേക്കു കയറുന്ന അയ്യന്തോൾ ഗ്രൗണ്ട്- പഞ്ചിക്കൽ വഴിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
പുഴയ്ക്കലിലെ പെട്രോൾ പന്പിലും വെള്ളം കയറി.