നീറ്റ് പിജി പ്രവേശന പരീക്ഷ; ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാനത്തിനകത്ത് കേന്ദ്രം അനുവദിക്കണമെന്ന് എംപി
1441462
Friday, August 2, 2024 10:47 PM IST
ആലപ്പുഴ: നീറ്റ് പിജി പ്രവേശന പരീക്ഷയെഴുതുന്ന കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രയിലെ വിദൂര സ്ഥലങ്ങള്‍ അനുവദിച്ച ദേശീയ മെഡിക്കല്‍ സയന്‍സ് പരീക്ഷാ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് കത്തയച്ചു.
മാര്‍ച്ച് മൂന്നിന് നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന പരീക്ഷ നിരവധിതവണ മാറ്റിവച്ചു. ഒടുവില്‍ ഓഗസ്റ്റ് 11ന് പരീക്ഷ തീയ തിയായി നിശ്ചയിച്ചരിക്കുകയാണ്. എന്നാല്‍, ജൂലൈ 31 മാത്രമാണ് വിദ്യാര്‍ഥികള്‍ക്കു പരീക്ഷാ കേന്ദ്രങ്ങളുടെ അറിയിപ്പ് ലഭിച്ചത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്ക് സംസ്ഥാനത്തിനുള്ള പരിമിതമായ ഓപ്ഷന്‍സ് മാത്രമാണുള്ളത്. ആന്ധ്രയിലെ നഗരങ്ങളുടെ പേര് മാത്രമാണ് സൂചിപ്പിക്കുന്നത്. പരീക്ഷാ തീയതിക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച നടപടി വലിയ ബുദ്ധിമുട്ടാണ് വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയത്.
ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ഭീമമായ ചിലവ് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണ്. ട്രെയിന്‍, വിമാനം എന്നിവയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദൂരസ്ഥലത്തേക്ക് യാത്ര ടിക്കറ്റുകള്‍ കിട്ടാനുള്ള സാധ്യതയും കുറവാണ്. താമസസൗകര്യത്തിന്റെ ബുദ്ധിമുട്ടും അവരെ വലയ്ക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.