കമാൻഡോ മുഖം തകർന്ന ു
1440937
Thursday, August 1, 2024 2:28 AM IST
ചേർപ്പ്: ശക്തമായ മഴവെള്ളക്കുത്തൊഴുക്കിൽ എട്ടുമന വൈക്കോച്ചിറ കമാൻഡോ മുഖം തകർന്നു. കരുവന്നൂർ പുഴയിൽനിന്ന് ഹെർബർട്ട് കനാലിലേക്ക് വെള്ളമെത്തുന്ന കോൺക്രീറ്റ് കഴയാണ് ഇന്നലെ രാവിലെ തകർന്നത്.
നാട്ടുകാരും ജനപ്രതിനിധികളും നോക്കിനിൽക്കവെയാണ് കമാൻഡോ മുഖം തകർന്ന് ജലമൊഴുക്ക് വർധിച്ചത്. ബണ്ടിനു സമീപത്തെ കോൺക്രീറ്റ്ചെയ്ത റോഡിന്റെ വശങ്ങളും ഭിത്തികളും തകർന്നു.
പ്രദേശവാസികൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. കമാൻഡോ മുഖം തകർന്നതോടെ കെട്ടിക്കിടന്നിരുന്ന ചണ്ടിയും കുളവാഴകളും പൊട്ടുച്ചിറ, ചിറക്കുഴി ഭാഗങ്ങളിലേക്കും ശക്തമായി വ്യാപിച്ചൊഴുകി. ചേർപ്പ് ചാഴൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് എട്ടുമന, വൈക്കോച്ചിറ കമാൻഡോ മുഖം പ്രദേശങ്ങൾ.