മലപ്പുറം വൈഎംസിഎ സഹായമെത്തിക്കും
1441612
Saturday, August 3, 2024 5:08 AM IST
മലപ്പുറം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ മലപ്പുറം വൈഎംസിഎ ദുഃഖം രേഖപ്പെടുത്തി. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സഹായവും എത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.
മാത്യുജോണ്‍ അധ്യക്ഷത വഹിച്ചു. എ.ജെ. ആന്റണി, ബിജുമാത്യു, ഗ്ലാഡ്സ്റ്റിന്‍ സന്തോഷ്, ജെ. ബെന്‍സണ്‍, ബാബുകുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.ജെ. ആന്റണി (പ്രസിഡന്റ്), മാത്യുജോണ്‍,
ജോണ്സണ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ബിജുമാത്യു (സെക്രട്ടറി), ഗ്ലാഡ്സ്റ്റിന്‍ സന്തോഷ് (ജോയിന്റ് സെക്രട്ടറി ആന്‍ഡ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), ജിബിന്‍ വര്‍ഗീസ്, ഡാനി ഫ്രാന്‍സിസ്, സീമ ഷാലറ്റ് ജോര്‍ജ്, ലില്ലി ആന്റണി (കമ്മിറ്റി അംഗങ്ങള്‍), സി.ബ്രില്ലിന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.