ക്രൈ​സ്ത​വ​മി​ഷ​ന​റി​മാ​രു​ടെ സം​ഭാ​വ​ന മ​ഹ​ത്ത​രം: മ​ന്ത്രി കെ. ​രാ​ജ​ൻ
Tuesday, July 30, 2024 2:01 AM IST
തൃ​ശൂ​ർ: ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ സം​ഭാ​വ​ന മ​ഹ​ത്ത​ര​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. മ​രി​യാ​പു​രം ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് (എ​കെ​സി​സി) സെ​ന്‍റ് ജോ​ണ്‍​ബോ​സ്കോ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ​യും ക​ലാ​കാ​യി​ക​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​വ​ക​വി​കാ​രി​യും മ​രി​യാ​പു​രം എ​കെ​സി​സി ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​നോ​ബി അ​ന്പൂ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ അ​തി​രൂ​പ​ത ഡ​യ​റ്ക​ട​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ പ​ഠ​ന​സ​ഹാ​യ​വി​ത​ര​ണോ​ദ്ഘാ​ട​ന​വും ര​ക്ത​ദാ​നം ചെ​യ്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.


വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​ഗ​ത്ഭ​രാ​യ ഡോ. ​ഇ.​ജെ. ജെ​യിം​സ്, ക്രി​സ്റ്റോ ജോ​ർ​ജ്, ദേ​വ​സി ചി​റ്റി​ല​പ്പി​ള്ളി, ല​ക്ഷ്മി ര​മേ​ശ്, ഡോ. ​സി​ജി സ​ന്തോ​ഷ്, സ്നോ​ജി​ത്ത് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​ർ ഗ​ഡീ​സി​ന്‍റെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.