മണ്ണിടിഞ്ഞു, റോഡിലേക്ക് മരങ്ങൾ കടപുഴകിവീണു
1441176
Friday, August 2, 2024 12:57 AM IST
പട്ടിക്കാട്: കല്ലിടുക്കിലെ തമ്പുരാട്ടിപ്പടി സർവീസ് റോഡിലേക്ക് വനഭൂമിയിൽ നിന്ന് മരങ്ങൾ കടപുഴകി വീണു. വൻ തോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നിരവധി മരങ്ങൾ എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇടയ്ക്കിടെ മണ്ണിടിച്ചിലും തുടരുകയാണ്.
മണ്ണിടിഞ്ഞ ഭാഗത്ത് മുകളിൽനിന്ന് നീർച്ചാൽ ഒഴുകിവരുന്നുണ്ട്. ഇത് അപകടഭീഷണി വർധിപ്പിക്കുന്നുണ്ട്. സർവീസ് റോഡ് നിർമിക്കാനായി വിട്ടുകിട്ടിയ വനഭൂമിയിൽനിന്ന് പാറകൾ പൊട്ടിച്ചെടുത്തിരുന്നു. പറയ്ക്കുമുകളിലുള്ള മണ്ണും മരങ്ങളും എപ്പോൾ വേണമെങ്കിലും താഴേക്ക് ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്.
തികച്ചും അശാസ്ത്രീയമായാണ് ഇവിടെനിന്ന് പാറയും മണ്ണും എടുത്തിട്ടുള്ളത്. മണ്ണെടുത്ത ഭാഗം ചെരിവൊന്നുമില്ലാതെ കുത്തനെയാണ് നിൽക്കുന്നത്. ഇത് അത്യന്തം അപകടകരമായ സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ ഭാഗത്ത് ഹൈവേയിലൂടെ രണ്ടുവരിയയായി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.