വർണകൂടാരം ഉദ്ഘാടനം ചെയ്തു
1441671
Saturday, August 3, 2024 6:49 AM IST
നെടുമങ്ങാട് : അരുവിക്കര നിയോജകമണ്ഡലത്തിലെ പുതുക്കുളങ്ങര ഗവ.എൽ പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ജി .സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. മണ്ഡലത്തിൽ 10 സ്കൂളുകൾക്കാണ് വർണകൂടാരം പദ്ധതി അനുവദിച്ചത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വർണകൂടാരം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ നവീകരിച്ച കലാകാരൻ ബിജു ചിന്നത്തിനെ ജി. സ്റ്റീഫൻ എം എൽഎ ആദരിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ .ലളിത അധ്യക്ഷയായിരുന്നു.
എസ്എസ്കെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ബി .സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, എസ്.ശേഖരൻ, മറ്റ് ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് എസ്.ആർ .രഞ്ജിനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.