കാറപകടങ്ങളില്‌ പരിക്ക്
Tuesday, July 30, 2024 2:01 AM IST
എ​രു​മ​പ്പെ​ട്ടി: നെ​ല്ലു​വാ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്.
ക​റു​ക​പു​ത്തൂ​ർ അ​കി​ലാ​ണം തെ​ക്കേ​പു​ര​ക്ക​ൽ വീ​ട്ടി​ൽ സു​മേ​ഷ്(40), വാ​സു​ദേ​വ​ൻ (40), അ​റ​യ്ക്ക​ൽ​വീ​ട്ടി​ൽ അ​ജ്മ​ൽ(20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ നെ​ല്ലു​വാ​യ് ധ​ന്വ​ന്ത​രീ ക്ഷേ​ത്ര ക​വാ​ട​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്നു​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രു​കി​ലെ കാ​ന​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ടി​ച്ച് കാ​ന​യോ​ട് ചേ​ർ​ന്നു​ള്ള വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു.

കാ​ന​യു​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലി​ടി​ച്ച് കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​ത്താ​ണി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.


എ​രു​മ​പ്പെ​ട്ടി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്ത് വീ​ട്ടു​മു​റ്റ​ത്തേ​യ്ക്ക് പാ​ഞ്ഞു​ക​യ​റി. പാ​ത്ര​മം​ഗ​ലം പാ​ല​ത്തി​നു​സ​മീ​പം ഞാ​യ​റാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന മാ​രു​തി ആ​ൾ​ട്ടോ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ഞ്ഞു​വീ​ണു.

വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര​യി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​യെ കാ​റി​ടി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​രു​ന്നി​ലം​കോ​ട് സ്വ​ദേ​ശി ത​ല​ടി​ക്കു​ന്ന​ത്ത്‌ വീ​ട്ടി​ൽ ഉ​ഷ ഹ​രി​ഹ​ര(60)​നെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ​ശു​പ​ത്രി​യി​ൽ​നി​ന്നും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.