തൃശൂരിൽ പെയ്തത് 30.62 മി​ല്ലി​മീ​റ്റ​ർ മ​ഴ
Wednesday, July 31, 2024 6:59 AM IST
തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്് ഉ​യ​ർ​ത്തി​യ പീ​ച്ചി അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ രാ​ത്രി​യോ​ടെ 140 സെ​ന്‍റീ​മീ​റ്റ​റാ​യി താ​ഴ്ത്തി. ഉ​ച്ച​യോ​ടെ 182 സെ.​മീ (72 ഇ​ഞ്ച്) ഉ​യ​ർ​ത്തി​യി​രു​ന്നു. മ​ഴ​യ്ക്കു ചെ​റി​യ ശ​മ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് രാ​ത്രി​യോ​ടെ നാ​ലു ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യ​ത്.

പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 421.75 മീ​റ്റ​ർ ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 424 മീ​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി. പു​ഴ​യി​ലെ ജ​ല​വി​താ​നം 8.1 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു നി​ല്ക്കു​ക​യാ​ണ്. ഉ​ച്ച​യോ​ടെ ആ​റു ഷ​ട്ട​റു​ക​ൾ 14 അ​ടി​വീ​ത​വും ഒ​രു ഷ​ട്ട​ർ അ​ഞ്ച​ടി​യും ഒ​രു സ്ലൂ​യി​സ് ഗേ​റ്റും തു​റ​ന്നു. ഇ​ത് ചാ​ല​ക്കു​ടിപ്പു​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു.

ചി​മ്മി​നി ഡാ​മി​ൽ ജ​ല​നി​ര​പ്പ് നി​ർ​ദി​ഷ്ട റൂ​ൾ ക​ർ​വി​ൽ എ​ത്തി​യ​തി​നാ​ൽ ഇ​ന്നു സ്ലൂ​യി​സ് വാ​ൽ​വ് തു​റ​ക്കാ​ൻ സാ​ധ്യ​ത. വാ​ഴാ​നി ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ 110 സെ​ന്‍റീ​മീ​റ്റ​റും പൂ​മ​ല ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ 13 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വും പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ 12 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​വും തു​റ​ന്നു.


അ​സു​ര​ൻ​കു​ണ്ട് ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റീ​മീ​റ്റ​ർ വീ​തം തു​റ​ന്നു. തു​ണ​ക്ക​ട​വ് ഡാം ​തു​റ​ന്ന് വെ​ള്ളം പെ​രി​ങ്ങ​ൽ​കു​ത്തി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. മ​ണ​ലി, കു​റു​മാ​ലി, ക​രു​വ​ന്നൂ​ർ, അ​ര​ങ്ങാ​ലി, വെ​റ്റി​ല​പ്പാ​റ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് പ​രി​ധി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നും രാ​ത്രി വൈ​കി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൃ​ശൂ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ 30.62 മി​ല്ലി​മീ​റ്റ​ർ ശ​രാ​ശ​രി മ​ഴ​യാ​ണു പെ​യ്ത​ത്. അ​തി​ര​പ്പി​ള്ളി സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്- 52.2 മി​ല്ലി​മീ​റ്റ​ർ.