അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
1441581
Saturday, August 3, 2024 4:19 AM IST
മൂവാറ്റുപുഴ: സിപിഐ മാറാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.വി. ഏബ്രഹാം, സിപിഐ നേതാവ് പി.വി. പൗലോസ് എന്നിവരുടെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് വൈകുന്നേരം 3.30ന് മണ്ണത്തൂർ കവല സിപിഐ മാറാടി ലോക്കൽ കമ്മറ്റി ഓഫീസിൽ നടക്കും.
സിപിഐ സംസ്ഥാന കമ്മറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും. മോളി ഏബ്രഹാം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും സിപിഐ മണ്ഡലം അസി. സെക്രട്ടറി ഇ.കെ. സുരേഷ്, മണ്ഡലം സെക്രട്ടറിയേറ്റംഗം പോൾ പൂമറ്റം, ലോക്കൽ സെക്രട്ടറി ബെൻസി മണിതോട്ടം എന്നിവർ പ്രസംഗിക്കും.