ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു
Tuesday, July 30, 2024 11:44 PM IST
പു​ന്ന​യൂ​ർ​കു​ളം: ദേ​ശി​യ​പാ​ത പാ​ല​പ്പെ​ട്ടി​യി​ൽ ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു. പാ​ല​പ്പെ​ട്ടി പു​തി​യി​രു​ത്തി എ​ര​സാം വീ​ട്ടി​ൽ ആ​ലി​യു​ടെ മ​ക​ൻ അ​മ​ൽ(12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ ‌പു​തി​യി​രു​ത്തി​യി​ൽ ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.


വെ​ളി​യം​കോ​ട് ജി​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. വെ​ളി​യം​കോ​ട് അ​ൽ-​ഫ​സാ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ഇ​ന്ന് പു​തി​യി​രു​ത്തി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​ന, ഷെ​ഹ​മ, ഷെ​ഹ​ൻ.