നടത്തറ: എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു. ഇരവിമംഗലം കുമാരപുരം വിഷ്ണു ക്ഷേത്രത്തിനു സമീപം പട്ടത്താട്ടിൽ പരേതനായ നാരായണൻ നായർ മകൻ ശങ്കരനാരായണൻ (57) ആണ് മരിച്ചത്.
കഴിഞ്ഞ നാലു ദിവസമായി പനി ബാധിച്ച് എറണകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒല്ലൂർ ടൗൺ സഹകരണ സംഘം ഡയറക്ടറാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. അമ്മ: ദേവകിഅമ്മ. ഭാര്യ: സരിത. മക്കൾ: ശ്യാംശങ്കർ, സഞ്ജയ് ശങ്കർ.