ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
1441541
Saturday, August 3, 2024 3:15 AM IST
കായംകുളം: കോടതി വാറന്റ് പുറപ്പെടുവിച്ചപ്പോൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കരീലക്കുളങ്ങരയിലെ സ്പിരിറ്റ് കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ സ്റ്റീഫൻ വർഗീസ് (35) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
ഇയാൾ പ്രതിയായ കേസുകളിൽ സ്ഥിരമായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.