പഴയന്നൂർ പള്ളിയിൽ അൾത്താര വെഞ്ചരിപ്പും തിരുനാൾ കൊടിയേറ്റും
1441517
Saturday, August 3, 2024 1:06 AM IST
പഴയന്നൂർ: സെന്റ് ഡൊമിനിക് ദേവാലയത്തിലെ നവീകരിച്ച അൾത്താരയുടെ വെഞ്ചരിപ്പും വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാൾ കൊടികയറ്റവും അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഫൊറോന വികാരി ഫാ. ജോൺസൺ ഒലക്കേങ്കിൽ, ഇടവകവികാരി ഫാ. ബെന്നി കിടങ്ങൻ, നോർബർട്ടൈൻ ആശ്രമത്തിലെ ഫാ. ജോമോൻ, ഫാ. പീറ്റർ, ഫാ പോൾ എന്നിവർ സഹകാർമികരായിരുന്നു. ഞായർ ഒഴികെ പത്താംതീയതിവരെ നവനാൾ ലദീഞ്ഞും നൊവേനയും വിശുദ്ധ കുർബാനയും വൈകുന്നേരം 5.30 ന് വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തും. 11 ന് ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾകുർബാനയും തുടർന്നു മതബോധനദിനാചരണവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കും.
ഇടവകവികാരി ഫാ. ബെന്നി കിടങ്ങൻ, കൈക്കാരന്മാരായ ഷൈജു വലിയപറമ്പിൽ, ജോയ് മടത്തുംപറമ്പിൽ, ജിജു കണ്ണാട്ട്, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് ജോസ് വേരംപ്ലാക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.