പ്രളയഭീതിയിൽ
Wednesday, July 31, 2024 6:58 AM IST
കാ​ടു​കു​റ്റി, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തു​ക​ൾ

കാ​ടു​കു​റ്റി: തോ​രാ​മ​ഴ​യ്ക്കൊ​പ്പം ഡാ​മു​ക​ൾ തു​റ​ന്നുവി​ടു​ക​യും ചെ​യ്ത​തോ​ടെ കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പാ​ട​ശേ​ഖ​ര​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ പോ​ലും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ൻ​ചാ​ൽ, കു​ല​യി​ടം, വാ​ളൂ​ർ, കാ​തി​ക്കു​ടം തു​ട​ങ്ങി​യ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്.

കാ​തി​ക്കു​ടം - അ​ന്ന​മ​ന​ട തീ​ര​ദേ​ശ റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ലെ വാ​ട​ക വീ​ടു​ക​ളി​ൽ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം ദു​രി​ത​ത്തി​ലാ​യി. ചാ​ത്ത​ൻ​ചാ​ൽ റോ​ഡ്, കൊ​ര​ട്ടി - കാ​ടു​കു​റ്റി റോ​ഡ്, കു​ല​യി​ടം - വെ​സ്റ്റ് കൊ​ര​ട്ടി റോ​ഡ്, കൊ​ര​ട്ടി - തോ​ട്യാ​ൻ റോ​ഡ്, അ​ന്ന​നാ​ട് - പ​ഴ​യ വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ് തു​ട​ങ്ങി​യ പൊ​തു​മ​രാ​മ​ത്ത്, ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ന​ക​ൾ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ന്ന​തി​നാ​ൽ ചെ​റി​യ മ​ഴ​ക്കു പോ​ലും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

കു​ല​യി​ടം പ​മ്പ് ഹൗ​സ് റോ​ഡി​ൽ ആറു വീ​ടു​ക​ളി​ലേ​ക്കും ചെ​റു​വാ​ളൂ​രി​ൽ പ​ത്തോ​ളം വീ​ടു​ക​ളി​ലേ​ക്കും ചെ​റാ​ല​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പം നാലു വീ​ടു​ക​ളി​ലേ​ക്കും സ​മ്പാ​ളൂ​രി​ൽ പ​ത്തു വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കാ​തി​ക്കു​ടം യുപി​സ് കൂളി​ലും വാ​ളൂ​ർ പ​ള്ളി ഹാ​ളി​ലും അ​ന്ന​നാട് യൂ​ണി​യ​ൻ ഹൈ​സ്കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 150 പേ​രെ ഈ ​മൂ​ന്നുക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റിത്താമ​സി​പ്പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ല്ലൂ​ർ സെ​ന്‍റ്് ജോ​ർ​ജ് കോ​ൺ​വ​ന്‍റ് സ്കൂ​ളി​ൽ പു​തി​യ ക്യാ​മ്പു തു​ട​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക​രും ദു​രി​തപ്പെയ്ത്തി​ൽ നി​രാ​ശ​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

വാ​ഴ, ക​പ്പ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി. പു​ഴ​യോ​ടുചേ​ർ​ന്നു കി​ട​ക്കു​ന്ന ജാ​തിത്തോട്ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത്

അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​ലെ സൗ​ഹൃ​ദ തീ​രം പൂ​ർ​ണമാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വാ​ളൂ​ർ - മാ​മ്പ്ര റോ​ഡി​നു കു​റു​കെ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ്. വാ​ളൂ​ർ - വെസ്റ്റ് കൊ​ര​ട്ടി, വാ​ളൂ​ർ - മാ​മ്പ്ര, വാ​ളൂ​ർ തീ​ര​ദേ​ശ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കൊ​ര​ട്ടി, കാ​ടു​കു​റ്റി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ചു​റ്റി​ത്തിരി​ഞ്ഞ് പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു നാ​ട്ടു​കാ​ർ. മ​ണ്ണി​ടി​ച്ചി​ലും പു​ഴ​യി​ലെ ജ​ല​നി​ര​പ്പി​ന്‍റെ വ​ർ​ധന​വും മു​ന്നി​ൽക​ണ്ട് അ​ന്ന​മ​ന​ട​യി​ലെ കു​ടും​ബി കോ​ള​നി നി​വാ​സി​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു മാ​റ്റിപ്പാർ​പ്പി​ച്ചു. വാ​ളൂ​ർ ന​ട​വ​ര​മ്പ് റോ​ഡി​ൽ ആ​റു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി.

മേ​ല​ഡൂ​ർ, മാ​മ്പ്ര, എ​ര​യാം​കു​ടി പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തു​മൂ​ലം മേ​ല​ഡൂ​ർ സ​ർ​ക്കാ​ർ സ​മി​തി സ്കൂൾ, അ​ന്ന​മ​ന​ട സ​ർ​ക്കാ​ർ യു​പി സ്കൂ​ൾ, മാ​മ്പ്ര യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വാ​ളൂ​ർ പാ​രീ​ഷ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. എ​ൺ​പ​തോ​ളം ദു​രി​ത​ബാ​ധി​ത​രെ​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ട​ക​ര​യി​ല്‍ അ​ടി​യ​ന്തര​യോ​ഗം

കൊ​ട​ക​ര: മ​ഴ​ക്കാ​ല ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ പോ​ലീ​സ്, വി​ല്ലേ​ജ്, കെഎ​സ്ഇ​ബി വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​ര്‍ആ​ര്‍ടി അം​ഗ​ങ്ങ​ള്‍, രാ​ഷ്ട്രീ​യ വ്യാ​പാ​രി വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നി​ല​വി​ലെ കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തി. മൂ​ന്നു​കു​ടും​ബ​ങ്ങളി​ല്‍ നി​ന്നു​ള്ള അ​ഞ്ചു​പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റിയിട്ടു​ള്ള​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ക​നോ​ലി​ കനാ​ൽ ക​ര​ക​വി​ഞ്ഞു

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് കോ​ഴി​തു​മ്പി​ൽ ക​നോ​ലി ക​നാ​ൽ ക​ര ക​വി​ഞ്ഞു. മ​ഴ ക​ന​ത്ത് ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് ക​നോ​ലി ക​നാ​ലി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ കോ​ഴി​ത്തു​മ്പ് ഭാ​ഗ​ത്താ​ണ് ക​നാ​ൽ ക​ര​ക​വി​ഞ്ഞ് വെ​ള്ളം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​കി​യ​ത്. പു​ഴ​യി​ൽ നി​ന്ന് ഒ​ര​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കും ചു​റ്റും വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു​ണ്ട്.

മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ക​നോ​ലി ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​നി​യും വെ​ള്ള​ത്തി​ന്റെ അ​ള​വ് വ​ർ​ധി​ച്ചാ​ൽ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ചാ​മ​ക്കാ​ല സ്കൂ​ളി​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


കൊ​ടു​ങ്ങ​ല്ലൂ​ർ വ​യ​ലാ​ർ പ്ര​ദേ​ശ​ം

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ക​നോ​ലി ക​നാ​ൽ ക​ര​ക​വി​ഞ്ഞു പു​ഴ​യോ​ര റോ​ഡ് വെ​ള്ള​ത്തി​ലാ​യി. നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യ​ലാ​ർ പ്ര​ദേ​ശ​ത്താ​ണ് ക​നോ​ലി ക​നാ​ൽ ക​ര​ക​വി​ഞ്ഞ​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ അ​ധി​കം ദൂ​രം പു​ഴ​യോ​ര റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. പ്ര​ദേ​ശ​ത്ത് അ​ഞ്ചു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ​യു​മാ​യി അ​തി​രു പ​ങ്കി​ടു​ന്ന ക​നോ​ലി ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​യി​ല്ല എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കാ​റ​ളത്തു വീടു തകർന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ആ​ലു​ക്ക​ക​ട​വ്, ന​ന്തി, ഇ​ളം​പു​ഴ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​റ​ളം എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചു. ആ​റ് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 14 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. 14-ാം വ​ാര്‍​ഡി​ല്‍ കൂ​ളി​യാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ല​യോ​ണി​യു​ടെ വീ​ട് ത​ക​ര്‍​ന്നു വീ​ണു. പ​ടി​യൂ​ര്‍, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

കോ​ടാ​ലി പാ​ട​ശേ​ഖ​രം

കോ​ടാ​ലി: മ​റ്റ​ത്തൂ​രി​ലെ വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​യ കോ​ടാ​ലി​പാ​ട​ത്തെ നെ​ല്‍​കൃ​ഷി പ​ത്തു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഈ ​മാ​സം 20നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലെ 65 ഏ​ക്ക​റോ​ളം വ​രു​ന്ന വി​രി​പ്പു​കൃ​ഷി വെ​ള്ള​ത്തി​ല്‍ മു​ങ്ങികി​ട​ന്നി​രു​ന്നു.

മ​ഴ നി​ല​ച്ച് നെ​ല്‍​ച്ചെ​ടി​ക​ള്‍ ത​ല ഉ​യ​ര്‍​ത്താ​ന്‍ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ വീ​ണ്ടും മ​ഴ ശ​ക്തി​യാ​ര്‍​ജി​ച്ച് പാ​ട​ശേ​ഖ​ര​ത്തെ വെ​ള്ള​ത്തി​ന​ട​യി​ലാ​ക്കി​യ​ത് ക​ര്‍​ഷ​ക​രെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ തോ​രാ​തെ പെ​യ്യു​ന്ന​തി​ല്‍ കൃ​ഷി ന​ശി്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ട​ത്തെ ക​ര്‍​ഷ​ക​ര്‍. പാ​ട​ശേ​ഖ​ര​ത്തി​നോ​ടു ചേ​ര്‍​ഡ​ന്നൊ​ഴു​കു​ന്ന വെ​ള്ളി​ക്കു​ളം വ​ലി​യ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് കോ​ടാ​ലി പാ​ട​ശേ​ഖ​രം മു​ങ്ങാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

കൊ​ട​ക​ര കാ​വി​ല്‍​പാ​ട​ത്ത്

കൊ​ട​ക​ര: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ കാ​വി​ല്‍​പാ​ട​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​തേ തു​ട​ര്‍​ന്ന് മൂ​ന്നു കു​ടും​ബ​ങ്ങ​ളെ കൊ​ട​ക​ര ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടു​ഭീ​ഷ​ണി​യി​ലു​ള്ള​ത്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ കു​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ നി​ന്ന് സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ര്‍.

ദു​രി​താ​ശ്വാ​സ ക്യാ​മ്പുകൾ

കൊ​ട​ക​ര: പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലാ​യി പ​ന്ത​ല്ലൂ​ർ ജ​ന​ത യു​പി​സ്കൂ​ളി​ൽ തു​റ​ന്ന ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് 17 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 39 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 16 പു​രു​ഷ​ന്മാ​രും 20 സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​വി​ട്ട​പ്പി​ള്ളി ഗ​വ​. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് തു​റ​ന്നു. ഇ​ത്തു​പ്പാ​ടം പ്ര​ദേ​ശ​ത്തെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്.

വെ​ള്ളംക​യ​റി​യ സ്ഥ​ല​ങ്ങ​ൾ ജി​ല്ല​ാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പു​ഴ ക​ര​ക​വി​ഞ്ഞെ ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ൾ ജി​ല്ല​ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ബെ​ന്നി ബഹനാൻ എംപി, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ, ന​ഗ​ര​സ​ഭ ചെയ​ർ​മാ​ൻ എബി ജോ​ർ​ജും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ മ​ഴ​യു​ടെ തോ​ത് കൂ​ടു​താ​ലാ​ണെ​ങ്കി​ലും ക​ട​ലെ​ടു​ക്കു​ന്ന​തുകൊ​ണ്ട് വെ​ള്ളം സു​ഗ​മ​മാ​യി വേ​ഗ​ത​യി​ൽ ഒ​ഴു​കിപ്പോകു​ന്ന​തി​നാ​ൽ ഭ​യ​ക്കേ​ണ്ട​തി​ല്ലാ​യെ​ന്നും ജാ​ഗ്ര​തപാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേശം ന​ല്കി. ന​ഗ​ര​സ​ഭ ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി.

ചാ​ല​ക്കു​ടി​ ഗ​വ. ഗേ​ൾ​സ് സ്കൂ​ൾ, കോ​ട്ടാ​റ്റ് സ്കൂ​ൾ, കൂ​ട​പ്പു​ഴ തി​രു​മാ​ണ്ഡാം​കു​ന്ന് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ​യ്ക്ക് ശ​മ​നം വ​ന്ന​ത് വെ​ള്ള ഭീ​ഷ​ണി​യി​ൽ നി​ന്നും ആ​ശ്വാ​സ​മാ​യി. പു​ഴ​യി​ലെ ക​ട​വുക​ളി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ക​യ​റി​യ വെ​ള്ളം അ​ല്പം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഷോ​ള​യാ​ർ പ​റ​മ്പിക്കുളം ഡാ​മു​ക​ളി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നുവി​ടു​മെ​ന്ന ഭീ​ഷ​ണി​യും ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്.