എംജി യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് നേട്ടം
Friday, October 18, 2024 4:58 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക്ക് കീ​​ഴി​​ലു​​ള്ള കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ എ​​സ്എ​​ഫ്‌​​ഐ ഉ​​ജ്വ​​ല വി​​ജ​​യം നേ​​ടി​​യ​​താ​​യി ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ബി.​ ​ആ​​ഷി​​ക്ക്, സെ​​ക്ര​​ട്ട​​റി മെ​​ല്‍​ബി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന 35 കോ​​ള​​ജു​​ക​​ളി​​ല്‍ 32 ഇ​​ട​​ത്തും എ​​സ്എ​​ഫ്ഐ യൂ​​ണി​​യ​​ന്‍ നേ​​ടി. കെ​​എ​​സ്‌​യു​​വി​​ന്‍റെ കു​​ത്ത​​ക​​യാ​​യി​​രു​​ന്ന മാ​​ന്നാ​​നം കെ​ഇ കോ​​ള​​ജ് ര​​ണ്ടു​​വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു ശേ​​ഷം എ​​സ്എ​​ഫ്ഐ പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

കോ​​ട്ട​​യം സി​​എം​​എ​​സ്, നാ​​ട്ട​​കം ഗ​​വ​. കോ​​ള​​ജ്, കൊ​​ത​​വ​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ്, കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ, ഉ​​ഴ​​വൂ​​ര്‍ സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​സ്, ഈ​​രാ​​റ്റു​​പേ​​ട്ട എം​​ഇ​​എ​​സ്, എ​​രു​​മേ​​ലി എം​​ഇ​​എ​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​ന്‍റ് ഡൊ​​മി​​നി​​ക്സ്, ക​​ങ്ങ​​ഴ പി​​ജി​​എം, വാ​​ഴൂ​​ര്‍ എ​​സ് വി​​ആ​​ര്‍ എ​​ന്‍​എ​​സ്എ​​സ്, ച​​ങ്ങ​​നാ​​ശേ​​രി എ​​ന്‍​എ​​സ്എ​​സ്, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ്, കാ​​ണ​​ക്കാ​​രി സി​​എ​​സ്ഐ ലോ ​​കോ​​ള​​ജ്, പു​​ല്ല​​രി​​ക്കു​​ന്ന് സ്റ്റാ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് യൂ​​ണി​​യ​​ന്‍ നേ​​ടി​​യ​​തെ​​ന്നും 17 കോ​​ള​​ജു​​ക​​ളി​​ല്‍ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​താ​​യും ഭാ​​ര​​വാ​​ഹി​​ക​​ള്‍ കൂ​​ട്ടി​​ചേ​​ർ​​ത്തു.


ജി​​ല്ല​​യി​​ല്‍ കെ​​എ​​സ്‌​യു​ ച​​രി​​ത്ര വി​​ജ​​യം നേ​​ടി​​യാ​​താ​​യി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. നൈ​​സാം പ​​റ​​ഞ്ഞു. നീ​​ണ്ട നാ​​ളു​​ക​​ള്‍​ക്ക് ശേ​​ഷം പാ​​ലാ സെ​ന്‍റ് തോ​​മ​​സ്, കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു.

ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി​​യി​​ല്‍ യൂ​​ണി​​യ​​ന്‍ നി​​ല​​നി​​ര്‍​ത്തി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജി​​ല്‍ യു​​യു​​സി മാ​​ഗ​​സി​​ന്‍ എ​​ഡി​​റ്റ​​ര്‍ സ്ഥാ​​ന​​ങ്ങ​​ളും കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​ജ്, മാ​​ന്നാ​​നം കെ​​ഇ കോ​​ള​ജ്, അ​​രു​​വി​​ത്ത​​റ സെ​ന്‍റ് ജോ​​ര്‍​ജ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ യൂ​​ണി​​യ​​നി​​ലേ​​ക്ക് മൂ​​ന്ന് പ്ര​​തി​​നി​​ധി​​ക​​ളെ​​യും ഉ​​ള്‍​പ്പെടെ ജി​​ല്ല​​യി​​ല്‍ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ​​താ​​യും കെ​​എ​​സ്‌​​യു നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു.