എം​സി​വൈ​എം സ​ഭാ​ത​ല യു​വ​ജ​ന സം​ഗ​മം നാ​ളെ മു​ത​ല്‍ തി​രു​വ​ല്ല​യി​ല്‍
Friday, October 18, 2024 4:58 AM IST
തി​​രു​​വ​​ല്ല: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യ മ​​ല​​ങ്ക​​ര കാ​​ത്ത​​ല​​ക് യൂ​​ത്ത് മൂ​​വ്‌​​മെ​​ന്‍റ് (എം​​സി​​വൈ​​എം) സ​​ഭാ​​ത​​ല സ​​മ്മേ​​ള​​നം ഹെ​​സ​​ദ്- 2024 നാ​​ളെ​​യും 20നു​​മാ​​യി തി​​രു​​വ​​ല്ല സെ​ന്‍റ് ജോ​​ണ്‍​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ന​​ട​​ക്കും.

നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ര​​ജി​​ട്രേ​​ഷ​​ന്‍. തു​​ട​​ര്‍​ന്ന് 12 രൂ​​പ​​ത​​ക​​ളി​​ലെ​​യും യു​​വ​​ജ​​ന​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ക്വി​​സ് മ​​ത്സ​​രം. രാ​​ത്രി എ​​ട്ടി​​ന് തി​​രു​​വ​​ല്ല അ​​തി​​ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ ഒ​​മ്പ​​ത് മേ​​ഖ​​ല​​ക​​ളി​​ലെ​​യും യു​​വ​​ജ​​ന​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍.

20നു ​​രാ​​വി​​ലെ യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​മാ​​ത്യൂ​​സ് മാ​​ര്‍ പോ​​ളി​​കാ​​ര്‍​പ്പോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ​​യും ആ​​ര്‍​ച്ച്ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ​​യും കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.


പ​​ത്തി​​ന് ന​​ട​​ക്കു​​ന്ന യു​​വ​​ജ​​ന സെ​​മി​​നാ​​റി​​ല്‍ ദീ​​പി​​ക ബാ​​ല​​സ​​ഖ്യം കൊ​​ച്ചേ​​ട്ട​​ന്‍ ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ ക്ലാ​​സ് ന​​യി​​ക്കും. 11ന് ​​ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സ​​ഭാ​​ത​​ല പ്ര​​സി​​ഡ​​ന്‍റ് മോ​​നു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും .ആ​​ര്‍​ച്ച്ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, മാ​​ത്യൂ​​സ് മാ​​ര്‍ പോ​​ളി​​കാ​​ര്‍​പ്പോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ര​​ണ്ടി​​ന് തി​​രു​​വ​​ല്ല ന​​ഗ​​ര​​ത്തി​​ലേ​​ക്ക് യു​​വ​​ജ​​ന പ്രേ​​ഷി​​ത റാ​​ലി തു​​ട​​ര്‍​ന്ന് അ​​ഞ്‌​ജു ജോ​​സ​​ഫ് ന​​യി​​ക്കു​​ന്ന മ്യൂ​​സി​​ക് ഷോ..