ഫാ. ​പ്ലാ​സി​ഡ് ജെ. ​പൊ​ടി​പാ​റയുടെ ജന്മവാർഷികം: പ്രവാസി അ​പ്പൊ​സ്ത​ലേ​റ്റ് വെബിനാർ ഇന്ന്
Friday, October 18, 2024 6:22 AM IST
ച​ങ്ങ​നാ​ശേ​രി: ഫാ. ​പ്ലാ​സി​ഡ് ജെ. ​പൊ​ടിപാ​റ സി​എം​ഐ​യു​ടെ ജ​ന​ന ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ് സ്റ്റ​ഡി സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു വെ​ബി​നാ​ര്‍ ന​ട​ത്തും.

രാ​ത്രി ഒ​മ്പ​തി​നാ​രം​ഭി​ക്കു​ന്ന വെ​ബി​നാ​ര്‍ സി​എം​ഐ മൂ​വാ​റ്റു​പു​ഴ കാ​ര്‍മ​ല്‍ പ്രൊ​വി​ന്‍സി​ന്‍റെ വി​കാ​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ ഫാ. ​റോ​യി ക​ണ്ണ​ൻചി​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ക്ക​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​വ.​ഡോ. ജോ​ബി ജോ​സ് കൊ​ച്ചു​മു​ട്ടം സി​എം​ഐ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.


പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം, ഗ​ള്‍ഫ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ബി​ജു മ​ട്ടാ​ഞ്ചേ​രി, അ​തി​രൂ​പ​ത കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഷെ​വ​ലി​യ​ര്‍ സി​ബി വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഗ്ലോ​ബ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ജോ ​കാ​വാ​ലം, കു​വൈ​റ്റ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഷാ​ജി​മോ​ന്‍ ജോ​സ​ഫ് ഈ​രേ​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.