അ​ങ്ക​ണ​വാ​ടി വ​ര്‍ക്ക​ര്‍മാ​രെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി ഉ​യ​ര്‍ത്ത​ണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി
Friday, October 18, 2024 6:22 AM IST
ച​ങ്ങ​നാ​ശേ​രി: അ​ങ്ക​ണ​വാ​ടി വ​ര്‍ക്ക​ര്‍മാ​രെ​യും ഹെ​ല്‍പ്പ​ര്‍മാ​രെ​യും സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി ഉ​യ​ര്‍ത്ത​ണ​മെ​ന്നും ഇ​എ​സ്‌​ഐ, പി​എ​ഫ്, പെ​ന്‍ഷ​ന്‍ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​രി​ല്‍ സ​മ്മ​ര്‍ദം ചെ​ലു​ത്തു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

എം​പി ഫ​ണ്ടി​ല്‍നി​ന്നും 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡി​ല്‍ നി​ര്‍മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ശ​ശി​ധ​ര​മേ​നോ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സു​ധാ കു​ര്യ​ന്‍, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സൈ​ന തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സെ​ലീ​നാ​മ്മ തോ​മ​സ്, അ​ന്ന​മ്മ സാ​ജ​ന്‍, പി.​എ. ബി​ന്‍സ​ണ്‍, ആ​ന്‍സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.