വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍
Friday, October 18, 2024 6:18 AM IST
ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ വ​ലി​യ​പ​ള്ളി​യു​ടെ ഐ​ടി​ഐ ജം​ഗ്ഷ​നി​ലു​ള്ള ക​പ്പേ​ള​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും 19 വ​രെ 28 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​ക്കര്‍മ​ങ്ങ​ള്‍ . 28ന് ​സ​മാ​പ​ന​ദി​ന​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ൾ കു​ര്‍ബാ​ന - ഫാ.​ജോ​സ് ച​ക്കാ​ല​യ്ക്ക​ല്‍, തി​രു​നാ​ള്‍ സ​ന്ദേ​ശം - ഫാ.​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, തു​ട​ര്‍ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ര്‍ നേ​ര്‍ച്ച.

അ​രു​ണാ​ശേ​രി: സെ​ന്‍റ് ജൂ​ഡ് ചാ​പ്പ​ലി​ല്‍ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് മു​ത​ല്‍ 27 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.


ഇ​ന്ന് വൈ​കുന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന: ഫാ.​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, 19 മു​ത​ല്‍ 26 വ​രെ വൈ​കൂ​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. സ​മാ​പ​ന​ദി​ന​മാ​യ 27ന് ​വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍ബാ​ന - ഫാ.​ജേ​ക്ക​ബ് പ​റ​പ്പ​ള്ളി​ല്‍, തി​രു​നാ​ള്‍ സ​ന്ദേ​ശം - ഫാ.​ജോ​ബി പു​ന്നി​ല​ത്തി​ല്‍, 6.45ന് ​ചി​റ​ക്കു​ന്ന്, അ​രു​ണാ​ശേ​രി പ​ന്ത​ലു​ക​ളി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.