വെ​ച്ചൂ​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് : പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഹോ​സ്റ്റ​ൽ സ​മു​ച്ച​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം
Friday, October 18, 2024 5:10 AM IST
വെ​ച്ചൂ​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഹോ​സ്റ്റ​ൽ സ​മു​ച്ച​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹ്യനീ​തി മ​ന്ത്രി ഡോ.​ ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഐ​എ​എ​സ്, മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജയിം​സ്, പി​ഡ​ബ്യുഡി എ​ക്സി​ക്യൂ​ട്ടീവ് എ​ൻ​ജി​നി​യ​ർ വി.​കെ. ജാ​സ്മി​ൻ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സീ​നി​യ​ർ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. സീ​മ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​ പി.​ആ​ർ. ഷാ​ലി​ജ്,


പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​ഡി. ആ​ഷ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌ട്രീയ - സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പു​തി​യ കെ​ട്ടി​ട​ത്തി​ന് 3.5 കോ​ടി​യും ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യി നി​ർ​മി​ച്ച ര​ണ്ടു ഹോ​സ്റ്റ​ലി​ന് 11 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.