ഡി.​ബി. കോ​ള​ജി​ല്‍ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2024 6:18 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് കൈ​ത്താ​ങ്ങാ​കാ​ൻ ത​ല​യോ​ല​പ്പ​റ​മ്പ് ദേ​വ​സ്വം ബോ​ര്‍ഡ് കോ​ള​ജ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട 150 കു​ടും​ബ​ങ്ങ​ള്‍ക്ക് നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ര്‍ക്കാ​രി​ന്‍റെ പൊ​തു​ദൗ​ത്യ​ത്തോ​ട് പ​ങ്കു​ചേ​ര്‍ന്ന് വീ​ടു​ക​ള്‍ പ​ണി​തു ന​ല്‍കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ.​ആ​ര്‍. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യു​എ​സി കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ലെ​ഫ്. ഡോ.​ജി ഹ​രി​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍മാ​രാ​യ ഡോ. ​ടി.​ആ​ര്‍. ര​ജി​ത്ത്, ഡോ. ​സു​മി​ത്ര ശി​വ​ദാ​സ് മേ​നോ​ന്‍, അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. അ​ശ്വ​തി, അ​ര്‍ജു​ന്‍ ശി​വ​കൃ​ഷ്ണ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.