സി​ബി​എ​സ്ഇ സെ​ന്‍ട്ര​ല്‍ സ​ഹോ​ദ​യ കോ​ണ്‍ക്ലേ​വ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം
Friday, October 18, 2024 6:06 AM IST
കോ​ട്ട​യം: സി​ബി​എ​സ്ഇ സെ​ന്‍ട്ര​ല്‍ സ​ഹോ​ദ​യ കോ​ണ്‍ക്ലേ​വ് സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഭാ​വ​സു​ധ 22, 23 തീ​യ​തി​ക​ളി​ല്‍ ബേ​ക്ക​ര്‍ വി​ദ്യാ​പീ​ഠ് സ്‌​കൂ​ളി​ല്‍ ന​ട​ക്കും. എ​ട്ടു വേ​ദി​ക​ളി​ലാ​യി 20 സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.

22നു ​രാ​വി​ലെ 9.30നു ​ക​ലോ​ത്സ​വം ആ​രം​ഭി​ക്കും. 11.30നു ​ച​ല​ച്ചി​ത്ര​താ​രം പ്രേം​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 23നു ​വൈ​കു​ന്നേ​രം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ര്‍ക്കു സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. സി​എ​സ്‌​സി​കെ പ്ര​സി​ഡ​ന്‍റ് വി​നീ​ത നാ​യ​ര്‍, സെ​ക്ര​ട്ട​റി നി​നി ഏ​ബ്ര​ഹാം, മു​ഖ്യ​സം​ഘാ​ട​ക ഡോ. ​ബെ​സി എ. ​വ​ര്‍ക്കി, ട്ര​ഷ​റ​ര്‍ എ​ന്‍. നീ​ല​ക​ണ്ഠ​ന്‍, പേ​ട്ര​ണ്‍ ആ​ര്‍. ര​ജ്ഞി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ പെ​യ്ന്‍റിം​ഗ്, പ​വ​ര്‍ പോ​യി​ന്‍റ് മ​ത്സ​ര​ങ്ങ​ള്‍ പു​തു​പ്പ​ള്ളി ജോ​ര്‍ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ 16നു ​ന​ട​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ട്ട​യം സെ​ന്‍ട്ര​ല്‍ സ​ഹോ​ദ​യ കോ​ണ്‍ക്ലേ​വ് പേ​ട്ര​ണ്‍ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി നി​നി ഏ​ബ്രാ​ഹാം, ഭാ​വ​സു​ധ പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ ഡോ. ​ബെ​സി വ​ര്‍ക്കി, മീ​ഡി​യ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ എ​സ്. അ​ഭി​ലാ​ഷ്, ഭാ​വ​സു​ധ പേ​ട്ര​ണ്‍ വ​ര്‍ഗീ​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.