സോ​ളാ​ർ ബോ​ട്ട് ആ​ദി​ത്യ​യി​ൽ ഇ​നി പു​സ്ത​കം വാ​യി​ച്ചു യാ​ത്ര ചെ​യ്യാം
Friday, October 18, 2024 6:18 AM IST
വൈ​ക്കം: വൈ​ക്കം- ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ലെ​ത്തി ബോ​ട്ടി​ലേ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി പു​സ്ത​കം വാ​യി​ച്ചു കാ​യ​ലി​ന്‍റെ മ​റു​ക​ര​യെ​ത്താം. സം​സ്ഥാ​ന ജ​ല ഗ​താ​ഗ​ത വ​കു​പ്പും വൈ​ക്കം റോ​ട്ട​റി ക്ല​ബും സം​യു​ക്ത​മാ​യി രാ​ജ്യ​ത്തെ ആ​ദ്യ സോ​ളാ​ർ യാ​ത്രാ ബോ​ട്ടാ​യ ആ​ദി​ത്യ​യി​ലാ​ണ് ലൈ​ബ്ര​റി തു​ട​ങ്ങി​യ​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ചെ​റു​പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കി വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്ക​ണ​മെ​ന്ന മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ലൈ​ബ്ര​റി തു​ട​ങ്ങി​യ​ത്.

ആ​ദി​ത്യ​യി​ൽ ക​യ​റു​ന്ന​വ​ർ അ​ല​മാ​ര​യി​ൽ നി​ന്നു ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​മെ​ടു​ത്ത് വാ​യി​ച്ച​ശേ​ഷം ഇ​റ​ങ്ങു​ന്ന​തി​നു മു​മ്പ് തി​രി​ച്ച് അ​ല​മാ​ര​യി​ൽ വ​യ്ക്ക​ണം. 20 മി​നി​ട്ടി​ൽ അ​വ​സാ​നി​ക്കു​ന്ന യാ​ത്ര​യാ​യ​തി​നാ​ൽ അ​തി​നു​ള്ളി​ൽ വാ​യി​ച്ചു തീ​രാ​വു​ന്ന ചെ​റു​പു​സ്ത​ക​ങ്ങ​ളാ​ണ് ഫ്ലോ​ട്ടിം​ഗ് ലൈ​ബ്ര​റി​യി​ലു​ള്ള​ത്.


ഇ​ന്ന​ലെ യാ​ത്ര​യു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ മൊ​ബൈ​ൽ ഫോ​ൺ മാ​റ്റി വ​ച്ച് യാ​ത്ര​ക്കാ​ർ പു​സ്ത​ക​മെ​ടു​ത്ത് വാ​യ​ന​യി​ൽ മു​ഴു​കി. ബോ​ട്ടി​ൽ കാ​യ​ൽ​കാ​റ്റേ​റ്റു പു​സ്ത​കം വാ​യി​ച്ചി​രി​ക്കു​ന്ന​ത് ഏ​റെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്12.30​ന് വൈ​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി​കു​പ്ലി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഡി. സു​രേ​ഷ് ബാ​ബു, ഷി​ജോ മാ​ത്യു, ഇ.​കെ. ലൂ​ക്ക്, കൃ​ഷ്ണ​രാ​ജ്, ടി.​ജി. ഉ​ല്ലാ​സ , ടി.​എ​സ്.​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.