കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഭൂ​ഗ​ര്‍​ഭ അ​ടി​പ്പാ​ത തു​റ​ന്നു
Friday, October 18, 2024 4:58 AM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് അ​​പ​​ക​​ട​​ര​​ഹി​​ത​​മാ​​യി റോ​​ഡ് കു​​റു​​കെ ക​​ട​​ക്കു​​ന്ന​​തി​​നാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പു നി​​ര്‍​മി​​ച്ച ഭൂ​​ഗ​​ര്‍​ഭ അ​​ടി​​പ്പാ​​ത ഓ​​ണ്‍​ലൈ​​നാ​​യി മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ശി​​ലാ​​ഫ​​ല​​കം അ​​നാഛാ​​ദ​​നം ചെ​​യ്ത് അ​​ടി​​പ്പാ​​ത മ​​ന്ത്രി നാ​​ടി​​നു സ​​മ​​ര്‍​പ്പി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ​​ത്തു​​ന്ന​​വ​​ര്‍​ക്ക് അ​​ടി​​പ്പാ​​ത​​യി​​ല്‍​നി​​ന്ന് ഒ​​പി കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് മ​​ഴ ന​​ന​​യാ​​തെ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് മേ​​ല്‍​ക്കൂ​​ര നി​​ര്‍​മി​​ക്കാ​​ന്‍ എം​​എ​​ല്‍​എ ഫ​​ണ്ടി​​ല്‍​നി​​ന്ന് 50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ പ​​റ​​ഞ്ഞു. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്ക് അ​​ടി​​പ്പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​ന് ആ​​ധു​​നി​​ക വീ​​ല്‍​ചെ​​യ​​ര്‍ സം​​വി​​ധാ​​നം സ്ഥാ​​പി​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.

കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ദീ​​പാ ജോ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ന്ന​​മ്മ മാ​​ണി, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് നി​​ര​​ത്തു​​വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​യ​​ര്‍ കെ. ​​ജോ​​സ് രാ​​ജ​​ന്‍, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ വ​​ര്‍​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, സൂ​​പ്ര​​ണ്ട് ടി.​​കെ. ജ​​യ​​കു​​മാ​​ര്‍,


കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് കെ.​​പി. ജ​​യ​​പ്ര​​കാ​​ശ്, ഡി​​സി​​എ​​ച്ച് പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ്, അ​​ലും​​മ്‌​​നി അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​ന്‍റ് ഡോ. ​​ജോ​​സ് ടോം, ​​കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, കെ.​​ഇ. സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജെ​​യിം​​സ് മു​​ല്ല​​ശേ​​രി, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ വ​​ജ്ര​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 1981 എം​​ബി​​ബി​​എ​​സ് ബാ​​ച്ച് 22 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ല്‍ നി​​ര്‍​മി​​ച്ചു ന​​ല്‍​കി​​യ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. മാ​​ലി​​ന്യ​​ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി വാ​​ങ്ങി​​യ വാ​​ഹ​​ന​​ത്തി​​ന്‍റെ ഫ്ലാ​​ഗ് ഓ​​ഫും മ​​ന്ത്രി നി​​ര്‍​വ​​ഹി​​ച്ചു.