ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ: അ​വ​ലോ​ക​നയോ​ഗം ന​ട​ത്തി
Friday, October 18, 2024 4:58 AM IST
പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താൻ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ചീ​ഫ് വി​പ്പ് ഡോ.​ എ​ൻ. ജ​യ​രാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് മുന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ദി​ശാബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും പു​തു​താ​യി വേ​ണ്ട സ്ഥ​ല​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നും കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നും റോ​ഡി​ന് ഇ​രു വ​ശ​വും കാ​ടു​ക​ൾ വെ​ട്ടിത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ മാ​റ്റു​ന്ന​തി​നും സീബ്രാലൈ​നു​ക​ൾ വ​ര​യ്ക്കു​ന്ന​തി​നും അ​പ​ക​ടസാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വാ​ട്ട​ർ അ​തോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ്യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്തര​മാ​യി ചെ​യ്തു തീ​ർ​ക്കാ​നും തീ​രു​മാ​ന​മാ​യി.

കെ​എ​സ്ടി​പി പൊ​ൻ​കു​ന്നം - മ​ണി​മ​ല റോ​ഡി​ൽ സീബ്രാ ലൈ​നു​ക​ൾ വ​ര​യ്ക്കു​ന്ന​തി​നും ദി​ശാബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല​കാ​ല​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വാ​ർ​ഡു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, ആ​ംബു​ല​ൻ​സ് സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​ന​മാ​യി. കാ​ത്ത് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ചീ​ഫ് വി​പ്പ് അ​റി​യി​ച്ചു.


കെ​എ​സ്ആ​ർ​ടി​സി യാ​ത്രാ സ​ർ​വീ​സി​ലു​ള്ള കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ൾ ല​ഭി​ക്കു​ന്ന​തി​നുവേ​ണ്ടു​ന്ന ഇ​ട​പെട​ലു​ക​ൾ ന​ട​ത്തി​യ​താ​യി ചീ​ഫ് വി​പ്പ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കെ​എ​സ്ഇ​ബി നി​ലാ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ വ​ഴിവി​ള​ക്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും പട്രോ​ളിം​ഗും വേ​ണ്ട​താ​യി ആ​വ​ശ്യ​പ്പെ​ട്ടു. എം​വി​ഡി​യു​ടെ ഒ​ന്പ​ത് സ്പെ​ഷ​ൽ സ്ക്വാ​ഡ് 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കും. രാ​ത്രി സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും പാ​ർ​ക്കിം​ഗും സീ​സ​ണി​ൽ നി​രോ​ധി​ക്കും. എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ഡ​ല​കാ​ല​ത്ത് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാൻ തീ​രു​മാ​നി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് ആ​വ​ശ്യ​മാ​യാ​ൽ കൂ​രാ​ലി -ഇ​ള​ങ്ങു​ളം ക്ഷേ​ത്ര​ത്തി​ന്‍റ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ക്കും. യാ​ത്രാസൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ യോ​ഗം 20 ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ടു​ന്ന​താ​ണ്. സ​തി സു​രേ​ന്ദ്ര​ൻ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, എ​സ്. ചി​ത്ര, ഹാ​രി​സ് ഇ​സ്മയിൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌ട്രീയക​ക്ഷി നേ​താ​ക്ക​ൾ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ, ഓ​ട്ടോ- ടാ​ക്സി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.