ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് നവീകരണത്തിന് ​തുടക്കമായി
Friday, October 18, 2024 6:18 AM IST
ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ല്‍നി​ന്നും ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​ര​മാ​കു​ന്നു. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച അ​മ്പ​തു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ റോ​ഡു നി​ര്‍മാ​ണം തു​ട​ങ്ങു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡ് ത​ക​ര്‍ന്നു യാ​ത്ര ദു​രി​ത​മാ​യി​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​രു​ന്നു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ഈ ​റോ​ഡു നി​ര്‍മാ​ണ​ത്തി​ന് ബ​ജ​റ്റി​ല്‍ തു​ക വ​ക​കൊ​ള്ളി​ച്ച​ത്.

റോ​ഡി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് 80 കോ​ടി രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​മ്പോ​ള്‍ ആ​ധു​നി​ക രീ​തി​യി​ല്‍ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് എം​എ​ല്‍എ പ​റ​ഞ്ഞു.


ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ പി.​എ. നി​സാ​ര്‍, ബീ​ന ജോ​ബി, രാ​ജു ചാ​ക്കോ, ബാ​ബു തോ​മ​സ്, മു​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്.​സ​ജി, ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, അ​ജി​കു​മാ​ര്‍, ജോ​യി​ച്ച​ന്‍ പീ​ലി​യാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.