കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ബി​സി​എ​മ്മി​ല്‍ നാ​ട​ന്‍ ഭ​ക്ഷ്യ​മേ​ള
Friday, October 18, 2024 6:06 AM IST
കോ​ട്ട​യം: തി​രു​വാ​തി​ര​പ്പു​ഴു​ക്ക്, മ​ത്ത​ങ്ങാ​പ്പു​ട്ട്, ത​ക​ര​ത്തോ​ര​ന്‍, ഇ​ല​യ​ട, പി​ണ്ടി​ചെ​ര​ക് നാ​വി​ല്‍ കൊ​തി​യൂ​റും നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി ബി​സി​എ​മ്മി​ലെ പെ​ണ്‍പ​ട. കോ​ള​ജി​ലെ ഭൂ​മി​ത്ര​സേ​ന​യു​ടെ​യും മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നാ​ട്ടു​രു​ചി എ​ന്ന പേ​രി​ല്‍ നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി ഭ​ക്ഷ്യ​മേ​ള ന​ട​ത്തി​യ​ത്.

മേ​ള​യി​ല്‍ 70ല്‍പ്പ​രം വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. വി​ഭ​വ​ങ്ങ​ള്‍ക്കെ​ല്ലാം വ​ന്‍ ഡി​മാ​ൻ​ഡാ​യി​രു​ന്നു. ബി​സി​എം കു​ടു​ബാം​ഗ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ വി​ള​യി​ച്ച കാ​ര്‍ഷി​ക ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​വും വി​ല്പ​ന​യും മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്നു.


മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തി​നു കം​പ്യു​ട്ട​ര്‍ സ​യ​ന്‍സ് വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​വും സു​വോ​ള​ജി വി​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍ക്കു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സ്റ്റെ​ഫി തോ​മ​സ് നി​ര്‍വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് പ്ര​സം​ഗി​ച്ചു.