കോ​ൺ​ഗ്ര​സ് ഉ​പ​വാ​സ​വും പ്ര​തി​ഷേ​ധസ​ദ​സും സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2024 4:58 AM IST
കൂ​ട്ടി​ക്ക​ൽ: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ കൂ​ട്ടി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​വും പ്ര​തി​ഷേ​ധ സാ​യാ​ഹ്ന സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.

പ്ര​ള​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലും വാ​ഗ​മ​ൺ റോ​ഡ്, ഞ​ർ​ക്കാ​ട് - കൈ​പ്പ​ള്ളി റോ​ഡ്, വ​ല്യ​ന്ത പാ​ലം, പു​ല്ല​ക​യാ​ർ സം​ര​ക്ഷ​ണ​ഭി​ത്തി എ​ന്നി​വ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ളം​കാ​ട് ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സാ​യാ​ഹ്ന സ​ദ​സ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ കാ​ര​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​വി​ലെ 10ന് ​ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ഷ്കു​മാ​ർ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ഇ​ട​മ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നി​യ​ൻ മാ​ത്യു, ടോ​ണി തോ​മ​സ്, നൗ​ഷാ​ദ് വെം​ബ്ലി, കെ.​എ​സ്. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.