പാ​ലാ ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം ആ​രം​ഭി​ച്ചു
Friday, October 18, 2024 5:10 AM IST
പാ​ലാ: പാ​ലാ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വം ഭ​ര​ണ​ങ്ങാ​നം സേ​ക്രഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബീ​ന ടോ​മി പൊ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഇ​ഒ ബി. ​ഷൈ​ല, സി​സ്റ്റ​ര്‍ സെ​ലി​ന്‍ ലൂ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ജോ​സ് തോ​മ​സ് ചെ​മ്പ​ക​ശേരി, വാ​ര്‍​ഡ് മെംബര്‍ ലി​സി സ​ണ്ണി, സി​സ്റ്റ​ര്‍ ജോ​സി ക​ല്ല​റ​ങ്ങാ​ട്ട്, ഫാ. ​ജോ​ണ്‍ ക​ണ്ണ​ന്താ​നം, ഷി​ബു​മോ​ന്‍ ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ ഷൈ​നി ജോ​സ​ഫ്, ചെ​യ്‌​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശാ​സ്‌​ത്രോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും.


മ​ത്സ​രാ​ര്‍​ഥി​ക​ള്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​തെ​ന്നും ഒ​ഫീ​ഷ്യ​ല്‍​സി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​വൂ എ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.