മ​ല​യി​ഞ്ചി​പ്പാ​റ​യി​ൽ ത​ടി​ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം
Friday, October 18, 2024 5:10 AM IST
പു​ഞ്ഞാ​ർ: പാ​താ​മ്പു​ഴ-​ചോ​ല​ത്ത​ടം റൂ​ട്ടി​ൽ ത​ടി ക​യ​റ്റി വ​ന്ന ലോ​റി കൊ​ടും​വ​ള​വി​ൽ മ​റി​ഞ്ഞ് അ​പ​ക​ടം. ബു​ധ​നാ​ഴ്ച രാ​ത്രി 7.30നാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ടി​യു​മാ​യി ഇ​റ​ക്ക​മി​റ​ങ്ങി വ​ന്ന ലോ​റി കൊ​ടും വ​ള​വി​ൽ ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​റ​ത്താ​ന​ത്തു​നി​ന്നും റ​ബ​ർ​ത്ത​ടി​ക​ളു​മാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. വാ​ഹ​നം മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ത​ടി കെ​ട്ടു​പൊ​ട്ടി റോ​ഡി​ൽ വീ​ണു. 11 കെ​വി ലൈ​നും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.


ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.