കേസ് നിലനിൽക്കില്ല : കെ. റെയിൽ കേസിൽ പ്രതികളെ വെറുതെ വിട്ടു
Friday, October 18, 2024 5:24 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: കെ. ​റെ​​യി​​ൽ സ​​മ​​ര​​ത്തി​ന്‍റെ പേ​​രി​​ൽ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​ക​​ളെ കേ​​സ് നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി കോ​​ട​​തി വെ​​റു​​തെ വി​​ട്ടു. പൊ​​തു​മു​​ത​​ൽ ന​​ശി​​പ്പി​​ക്ക​​ൽ ത​​ട​​യ​​ൽ നി​​യ​​മ​പ്ര​​കാ​​രം മാ​​ർ​​ച്ച് 26ന് ​​ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​ക​​ളാ​​യ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗം പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്,കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ സാ​​ബു മാ​​ത്യു,

ലി​​സി കു​​ര്യ​​ൻ, വി​​നു ആ​​ർ. മോ​​ഹ​​ൻ എ​​ന്നി​​വ​​രെ​​യും എ.​​വി. അ​​നീ​​ഷ്‌, കെ.​​ജെ. ജോ​​സ​​ഫ്, സു​​നി​​ൽ, ജോ​​ഷി ജോ​​ർ​​ജ് എ​​ന്നി​​വ​​രെ​​യു​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ ജു​​ഡീ​​ഷ​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് എ. ​​നി​​സാം വെ​​റു​​തെ വി​​ട്ട​​ത്.​ കെ. ​റെ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​ട​​യാ​​ള ക​​ല്ലു​​ക​​ൾ പി​​ഴു​​തു മാ​​റ്റി കെ. ​​റെ​​യി​​ൽ ഡെ​​വ​​ല​​പ്മെ​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​നും കേ​​ര​​ള സ​​ർ​​ക്കാ​​രി​​നും 7,594 രൂ​​പ​​യു​​ടെ ന​​ഷ്ടം വ​​രു​​ത്തി എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​തി​​ക​​ൾ​​ക്കെ​​തി​രേ​​യു​​ള്ള കേ​​സ്.

കെ. ​​റെ​​യി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ് എ​​ന്ന സ്ഥാ​​പ​​നം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ ഭാ​​ഗ​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രേ​യു​​ള്ള കു​​റ്റം പൊ​​തു​​മു​​ത​​ൽ ന​​ശി​​പ്പി​​ക്ക​​ൽ ത​​ട​​യ​​ൽ നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രി​​ല്ലെ​​ന്ന പ്ര​​തി​​ക​​ളു​​ടെ വാ​​ദം പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി പ്ര​​തി​​ക​​ളെ വെ​​റു​​തെ വി​​ടു​​ക​​യാ​​യി​​രു​​ന്നു.


പ്ര​തി​ക​ൾ അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നു ല​ഹ​ള ഉ​ണ്ടാ​ക്കി എ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്റെ ഭാ​ഗം സാ​ക്ഷി മൊ​ഴി​ക​ൾ കൊ​ണ്ട് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കെ ​റെ​യി​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം സ്ഥാ​പി​ച്ച അ​ട​യാ​ള​ക്ക​ല്ലു​ക​ൾ പൊ​തു​സ്ഥ​ല​ത്താ​ണെ​ന്ന​തു തെ​ളി​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഗ​സ​റ്റ് പ​ബ്ലി​ക്കേ​ഷ​ൻ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ് ഒ​ഴു​ക​യി​ൽ, എ​ട്ടാം പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. രാ​ജേ​ഷ് കെ.​ആ​ർ, ഒ​മ്പ​താം പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. നൃ​പ​ൻ വ​ട​ക്ക​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

കെ. ​​റെ​​യി​​ൽ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ പേ​​രി​​ൽ സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​ക​​ളി​​ൽ പ്ര​​ഥ​​മ​​ദൃ​​ഷ്ട​​യാ തെ​​ളി​​വി​​ല​​ലെ​​ന്നു ക​​ണ്ട് ത​​ള്ളു​​ന്ന ആ​​ദ്യ കേ​​സാ​​ണി​​തെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​കൂ​​ടി​​യാ​​യ അ​​ഡ്വ. ജ​​യ്സ​​ൺ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ൽ പ​​റ​​ഞ്ഞു.