രാമ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം "ക​ല​യോ​ളം' കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ​യി​ൽ
Friday, October 18, 2024 5:10 AM IST
കു​റ​വി​ല​ങ്ങാ​ട്: രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം "ക​ല​യോ​ളം' 19, 21, 22 തീയ​തി​ക​ളി​ലാ​യി കു​റി​ച്ചി​ത്താ​നം ശ്രീ​കൃ​ഷ്ണ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ത്തു​മെ​ന്നു രാ​മ​പു​രം എ​ഇ​ഒ കെ.​ബി. സ​ജി, ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് ഫോ​റം സെ​ക്ര​ട്ട​റി എ​ൻ.വൈ. ​രാ​ജേ​ഷ്, കു​റി​ച്ചി​ത്താ​നം എ​ഡ്യുക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ത​ല​യാ​റ്റും​പി​ള്ളി​ൽ, പ്രി​ൻ​സി​പ്പൽ റാ​ണി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​റു​പ​തി​ലേ​റെ സ്‌​കൂ​ളു​ക​ളി​ൽനി​ന്നു​ള്ള മൂവാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ 13 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കും .

ആ​ദ്യ​ദി​ന​മാ​യ 19ന് ​ഒ​ൻ​പ​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൗ​രാ​വ​ലി​യു​ടെ​യും ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക, ര​ക്ഷി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കു​റി​ച്ചി​ത്താ​നം ജം​ഗ്ഷ​നി​ൽനി​ന്ന് ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു, അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ജോ​സ​ഫ്, സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​ൻ. സി​ന്ധു എ​ന്നി​വ​ർ പ​റ​ഞ്ഞു.


കേ​ന്ദ്രമ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ൾ മാ​നേ​ജ​ർ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ർ​മല ദി​വാ​ക​ര​ൻ, സ​ലി​മോ​ൾ ബെ​ന്നി, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടി.​എ​സ്. അ​ജി​ത്കു​മാ​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.