തൊഴിലവകാശങ്ങള്‍ നിലനിര്‍ത്തുന്നത് ഇടതുപക്ഷം: കെ.കെ. ശൈലജ
Friday, October 18, 2024 5:24 AM IST
കോ​ട്ട​യം: തൊ​ഴി​ല​വ​കാ​ശ​ങ്ങ​ള്‍ നി​ല​നി​ര്‍ത്തു​ന്ന​ത് ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​കെ. ശൈ​ല​ജ എം​എ​ല്‍എ. കേ​ര​ള ഗ​വ​ണ്‍മെ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ.​കെ. ശൈ​ല​ജ.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ എ​ല്‍ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന മു​ന്നേ​റ്റം വ​രും​വ​ര്‍ഷ​ങ്ങ​ളി​ലും തു​ട​ര​ണം. ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ക്കു വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ടി. നു​സൈ​ബ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​അ​നി​ല, ബേ​സി​ല്‍ പി. ​എ​ല്‍ദോ​സ്, എ​ഐ​എ​സ്ജി​ഇ​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ശ്രീ​കു​മാ​ര്‍,

എ​ഫ്എ​സ്ഇ​ടി​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ബ​ദ​റു​ന്നി​സ, കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സെ​ന്‍ട്ര​ല്‍ ഗ​വ. എം​പ്ലോ​യീ​സ് ആ​ന്‍ഡ് വ​ര്‍ക്കേ​ഴ്സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ശ്രീ​കു​മാ​ര്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ എ.​വി. റ​സ​ല്‍, കെ​ജി​എ​ന്‍എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സു​ഹൃ​ദ്സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്റ് ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​ജി​എ​ന്‍എ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഷൈ​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ​ശി​ധ​ര​ന്‍, കെ​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബ​ദ​റു​ന്നി​സ, കെ​ജി​ഒ​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ന്‍, കെ​എ​സ്ഇ​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ന്‍. അ​ശോ​ക് കു​മാ​ര്‍, യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി​ലാ​ല്‍, പി​.എ​സ്.സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ബി​ജു, എ​സ്. സ​തി​കു​മാ​ര്‍, ഡോ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഡോ. ​കെ. ബി​ജു​കു​മാ​ര്‍, എ.​എം. ജു​നൈ​ദ്, കെ.​പി. അ​മ​ല്‍കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് സെ​മി​നാ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 12ന് ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​യി​ര​ത്തി​ല​ധി​കം ന​ഴ്സു​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.