കുറവിലങ്ങാട് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​നി​ർ​മാ​ണം അ​ടു​ത്ത കി​ഫ്ബി യോ​ഗ​ത്തി​ലെ​ന്ന്
Friday, October 18, 2024 6:18 AM IST
കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ്രോ​ജ​ക്ട് കി​ഫ്ബി​യു​ടെ അ​ടു​ത്ത ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ച​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ പ്രോ​ജ​ക്ട് ത​യാ​റാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡ് ത​യാറാ​ക്കി​യ പ​ദ്ധ​തി​രേ​ഖ കി​ഫ്ബി പ​രി​ശോ​ധി​ച്ച് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.


കി​ഫ്ബി​യു​ടെ ധ​നാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​ത​നു​സ​രി​ച്ച് ടെ​ൻഡർ ന​ട​പ​ടി​ക​ൾ ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.