ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ​യോ​ധി​ക​ന് കെ​എ​സ്ആ​ർ​ടി​സി പാ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ന്നു പ​രാ​തി
Friday, October 18, 2024 6:18 AM IST
വൈ​ക്കം: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ​യോ​ധി​ക​ന് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പാ​സ് ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വൈ​ക്കം തെ​ക്കേ​ന​ട എ​ര​പ്പ​റ​മ്പി​ൽ സോ​മ​നാ​ഥ​ൻ​നാ​യ​രാ (85)ണ് ​പാ​സി​നാ​യി ഓ​ഫീ​സി​ൽ പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യി​ട്ടും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പേ​രി​ൽ പാ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത്.

സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യ ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 1991ൽ ​എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സോ​മ നാ​ഥ​ൻ​നാ​യ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മാ​സ​ങ്ങ​ൾ​നീ​ണ്ട ചി​കി​ത്സയ്ക്കൊടു​വി​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. ഇ​തി​നി​ടെ കാ​ലു​ക​ൾ​ക്ക് 40 ശ​ത​മാ​നം ശേ​ഷി​ക്കു​റ​വ് സം​ഭ​വി​ച്ചു. 2010ൽ ​ആ​രോ​ഗ്യ​വ​കു​പ്പ് അ​സ്ഥി​രോ​ഗ​വി​ദ​ഗ്ധ​ന​ട​ക്കം മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.


ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ബ​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്ന് പാ​സ് ല​ഭി​ച്ചു. മൂ​ന്നാം ത​വ​ണ പാ​സ് പു​തു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ പ്പെ​ടു​ത്തി​യ വേ​റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ലോ​ട്ട​റി വി​റ്റു​കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ടാ​ണ് സോ​മ​നാ​ഥ​ൻ​നാ​യ​രും രോ​ഗി​യാ​യ ഭാ​ര്യ രാ​ജേ​ശ്വ​രി​യ​മ്മ (78) യും ​ക​ഴി​യു​ന്ന​ത്. ര​ണ്ട് പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ചെ​യ്തു. ലോ​ട്ട​റി വി​ൽ​പ​ന നി​ർ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി പോ​കാ​നും അ​തി​നാ​യി പ​ണം ചെ​ല​വ​ഴി​ക്കാ​നും പ​റ്റാ​ത്ത ജീ​വി​ത സാ​ഹ​ച​ര്യ​മാ​ണ് ത​നി​ക്കെ​ന്ന് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ പ​റ​യു​ന്നു.

പാ​സ് ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌‌​ട​ർ​ക്കും വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും പ​രാ​തി ന​ൽ​കി അ​നു​ഭാ​വ പൂ​ർ​വ​മാ​യ ഇ​ട​പെ​ടീ​ൽ പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് സോ​മ​നാ​ഥ​ൻ നാ​യ​ർ.