26-ാം മൈ​ൽ പാ​ല​ത്തി​നടിയിൽ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്നു
Friday, October 18, 2024 4:58 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​ടു​ക​ളി​ലേ​ക്കും പു​ഴ​ക​ളി​ലേ​ക്കും മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​ക​മാ​യി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നപാ​ത​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ലെ 26-ാം മൈ​ല്‍ പാ​ല​ത്തി​ന​ടി​യി​ലാ​ണ് മ​ര​ത്ത​ടി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത്.

തോ​ട്ടി​ല്‍ അ​ടി​ഞ്ഞി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് പു​റ​മേ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ൽ വെ​ള്ള​ത്തി​നു മീ​തെ കി​ട​ക്കു​ക​യാ​ണ്. അ​ടു​ത്ത മ​ഴ​യി​ല്‍ വീ​ണ്ടും മാ​ലി​ന്യം ഇ​ങ്ങോ​ട്ട് ഒ​ഴു​കി​യെ​ത്തും. ത​ങ്ങിക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം മൂ​ലം സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​ന്പ് ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​മൊ​ഴു​കി ക​രി​ങ്ക​ല്‍ കെ​ട്ടി​ടി​ഞ്ഞ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.


നി​ല​വി​ല്‍ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്കും നാ​ശ​മു​ണ്ടാ​ക്കും. ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​തി​നി​ട​യാ​ക്കും. നി​ല​വി​ല്‍ ഇ​വി​ടെ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഉ​ള്‍​പ്പ​ടെ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്പ് അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ എ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.