കാ​യി​ക​മേ​ള​യ്ക്കി​ടെ അ​ടി​പി​ടി
Friday, October 18, 2024 5:10 AM IST
പാ​ലാ: മു​നി​സി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ അ​ടി​പി​ടി. ഇ​ന്ന​ലെ ന​ട​ന്ന കുറ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കി​ടെ​യാ​ണ് ഒ​രു സം​ഘം വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കി​യ​ത്. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നും മ​ര്‍​ദ​ന​മേ​റ്റു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​കൂ​ടി. ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും ഇ​ങ്ങ​നെ തെ​ളി​ഞ്ഞാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍​ക്കു മ​ദ്യം വി​റ്റ ആ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.