യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, October 18, 2024 6:18 AM IST
വൈ​ക്കം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ച്ചൂ​ർ വേ​രു​വ​ള്ളി പു​ത്ത​ൻ​ത​റ ജി​ഷ്ണു(21)​വി​നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വെ​ച്ചൂ​ർ ചാ​ണ​യി​ൽ ജം​ഗ്ഷ​ന് സ​മീ​പം വെ​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ മ​ർ​ദി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.


ജി​ഷ്ണു​വി​ന് വൈ​ക്കം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.