കേ​ന്ദ്രം അ​നു​മ​തി ന​ല്‍കി​യാ​ലും സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി
Friday, October 18, 2024 6:06 AM IST
ച​ങ്ങ​നാ​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍മൂ​ലം സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​ക്ക് കേ​ന്ദ്രം അ​നു​മ​തി ന​ല്‍കി​യാ​ലും പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി കോ​ട്ട​യം ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ പ​റ​ഞ്ഞു.

കേ​ര​ള ജ​ന​ത ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും നി​ര്‍ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സ​മ​ര​സ​മി​തി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്നും കോ​ട്ട​യം ജി​ല്ല​യി​ല്‍ പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​മെ​ന്നും ബാ​ബു കു​ട്ട​ന്‍ചി​റ പ​റ​ഞ്ഞു.