പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ടം തു​റ​ന്നു
Friday, October 18, 2024 6:06 AM IST
ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ ക​വാ​ടം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ തു​റ​ന്നു​കൊ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​ജ്രജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1981 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​വാ​ടം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

22 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗം വി​ഭാ​ഗം യൂ​ണി​റ്റ് ചീ​ഫ് ഡോ.​കെ. ജ​യ​പ്ര​കാ​ശി​നാ​യി​രു​ന്നു. കു​റ​ഞ്ഞ​സ​മ​യം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് അ​ടി​പ്പാ​ത ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.


ഡോ. ​കോ​യാ​ക്കു​ട്ടി, ഡോ.​കെ.​ജി. ല​ത, ഡോ. ​സി​സി ജോ​ബ്, ഡോ.​കെ.​എം. തോ​മ​സ്, ഡോ. ​സ​ജ​ൻ തോ​മ​സ്, ഡോ. ​സി​ജി മി​നി, ഡോ. ​പ്ര​ഭാ​ഷ് എ​ന്നി​വ​രും ക​വാ​ട നി​ർ​മാ​ണ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി​രു​ന്നു.