ചെ​ത്തി​പ്പു​ഴ​യി​ല്‍ ചാ​വ​റ ബാ​സ്‌​ക​റ്റ്, പ്ലാ​സി​ഡ് ഹാ​ന്‍ഡ് ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ക്കു തു​ട​ക്കം
Friday, October 18, 2024 6:22 AM IST
ച​ങ്ങ​നാ​ശേ​രി: 27-ാമ​ത് അ​ഖി​ല​കേ​ര​ള ചാ​വ​റ ബാ​സ്‌​ക​റ്റ് ബോ​ള്‍, 24-ാമ​ത് പ്ലാ​സി​ഡ് ഹാ​ന്‍ഡ്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി ഫ്ളെ​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ച​ങ്ങ​നാ​ശേ​രി ബി. ​വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്, ആ​ല​പ്പു​ഴ ലി​യോ തേ​ര്‍ട്ടീ​ന്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഹാ​ന്‍ഡ്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ ബി. ​വി​നോ​ദ്കു​മാ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ക്കും.