ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണം
Friday, October 18, 2024 6:06 AM IST
അ​ക​ല​ക്കു​ന്നം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ഴൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് അ​ക​ല​ക്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് നി​വേ​ദ​നം ന​ൽ​കി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ​യും ജോ​സ് കെ. ​മാ​ണി എം​പി അ​നു​വ​ദി​ച്ച 22 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി​യം​ഗം വി​നോ​ദ് മ​ഞ്ഞാ​മ​റ്റം, എം.​ജെ. തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.