വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം: മു​ജീ​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, October 17, 2024 10:26 PM IST
തൃ​ക്ക​രി​പ്പൂ​ർ: മാ​വി​ലാ​ക്ക​ട​പ്പു​റം പു​ലി​മു​ട്ടി​ന​ടു​ത്ത് അ​ഴി​മു​ഖ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മു​ങ്ങി കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി​യി​ലെ മു​ജീ​ബ്‌ എ​ന്ന മു​നീ​റി​ന്‍റെ (47)മൃ​ത​ദേ​ഹ​മാ​ണ്‌ കി​ട്ടി​യ​ത്‌. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട്‌ പു​ഞ്ചാ​വി ക​ട​പ്പു​റ​ത്താ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്‌.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കാ​യി വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി നേ​വി​യു​ടെ ഹെ​ലി​കോ​പ്‌​റ്റ​റും കോ​സ്‌​റ്റ്‌ ഗാ​ര്‍​ഡി​ന്‍റെ ബോ​ട്ടും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.


തൃ​ക്ക​രി​പ്പൂ​ർ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​ഷ​റീ​സ്‌ ര​ക്ഷാ​ബോ​ട്ട്‌ ഇ​റ​ക്കി​യും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രി​ൽ ഒ​രാ​ളാ​യ മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ കോ​യ(56)​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.